രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറെന്ന് പ്രിയങ്ക ഗാന്ധി

വയനാട്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി.

വാരാണസിയില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിനുള്ള ഉത്തരമായിട്ടാണ് പ്രിയങ്ക ഗാന്ധിയുടെ മറുപടി. മത്സര സാധ്യത തള്ളാതെയാണ് പ്രിയങ്ക മറുപടി നല്‍കിയിരിക്കുന്നത്.

രണ്ട് ദിവസത്തെ തെരഞ്ഞെടുപ്പ് പര്യടനത്തിനായി പ്രിയങ്ക ഗാന്ധി കേരളത്തിലെത്തിയിട്ടുണ്ട്. പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്‍ വസന്തകുമാറിന്റെ വീട്ടിലെത്തി പ്രിയങ്ക ബന്ധുക്കളെ സന്ദര്‍ശിച്ചു. കുടുംബാംഗങ്ങളുമായി ഏറെ നേരം പ്രിയങ്ക ചെലവഴിക്കുകയും ചെയ്തു.

ആദിവാസി വിഭാഗത്തില്‍ നിന്നും ആദ്യമായി സിവില്‍ സര്‍വീസ് പരീക്ഷ പാസായ ശ്രീധന്യയും പ്രിയങ്ക ഗാന്ധിയെ കാണാന്‍ വസന്തകുമാറിന്റെ വീട്ടില്‍ എത്തിയിരുന്നു. ശ്രീധന്യയെ പ്രിയങ്ക ഗാന്ധി അഭിനന്ദിച്ചു.

Top