കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തിയാൽ അഗ്നിപഥ് റദ്ദാക്കുമെന്ന് പ്രിയങ്ക ഗാന്ധി

ധ‍ർമ്മശാല: കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തിയാൽ അഗ്നിപഥ് പദ്ധതി റദ്ദാക്കും എന്ന് പ്രിയങ്ക ഗാന്ധി. ഹിമാചൽ പ്രദേശിൽ അധികാരത്തിൽ തിരിച്ചെത്താമെന്ന പ്രതീക്ഷയോടെ മുന്നേറുന്ന കോൺഗ്രസിന്റെ പ്രചാരണം നയിക്കുന്നത് പ്രിയങ്കയാണ്. സംസ്ഥാനത്ത് വിവിധ റാലികൾ സംഘടിപ്പിച്ച പ്രിയങ്ക നിരവധി വാഗ്ധാനങ്ങളാണ് ജനങ്ങൾക്ക് മുന്നിൽ വയ്ക്കുന്നത്. അതിൽ ഏറ്റവും ശ്രദ്ധേയമായ പ്രഖ്യാപനം അഗ്നിപഥ് റദ്ദാക്കും എന്നതാണ്.

കേന്ദ്രത്തിലെ പ്രതീക്ഷകൾ പങ്കുവയ്ക്കുന്നതിനൊപ്പം സംസ്ഥാനത്തും പ്രിയങ്ക നിരവധി വാഗ്ധാനങ്ങൾ മുന്നോട്ടുവച്ചിട്ടുണ്ട്. ഹിമാചൽ പ്രദേശിലെ ജനങ്ങൾ കോൺഗ്രസിനെ തെരെഞ്ഞെടുത്തു കഴിഞ്ഞെന്നാണ് കാംഗ്രയിൽ നടത്തിയ റാലിയിൽ പ്രിയങ്ക പറഞ്ഞത്. സംസ്ഥാനത്ത് അധികാരത്തിൽ വന്നാൽ ഒരു ലക്ഷം പേർക്ക് സർക്കാർ ജോലി നൽകുമെന്നും പ്രിയങ്ക പ്രഖ്യാപിച്ചിട്ടുണ്ട്. വനിതകൾക്ക് 1500 രൂപ മാസംതോറും സഹായം നൽകുമെന്നും സൗജന്യ വൈദ്യുതി ലഭ്യമാക്കുമെന്നിവയാണ് പ്രിയങ്കയുടെ മറ്റ് ചില വാഗ്ദാനങ്ങൾ.

Top