പ്രധാനമന്ത്രി, മുഖ്യമന്ത്രി പദവികളിലുള്ളവര്‍ക്ക് നിശ്ചിത ടേം സമ്പ്രദായം കൊണ്ടുവരണം: ജ്യോതിരാദിത്യ

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടേയും മുഖ്യമന്ത്രിയുടേയും പദവികള്‍ അലങ്കരിക്കുന്നവര്‍ക്ക് നിശ്ചിത ടേം സമ്പ്രദായം കൊണ്ടുവരണമെന്ന് കോണ്‍ഗ്രസ്സ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ. അമേരിക്കന്‍ പ്രസിഡന്റുമാര്‍ക്ക് രണ്ടു ടേമാണ് ഭരണത്തില്‍ തുടരാന്‍ സാധിക്കുകയെന്നും ഇത്തരത്തില്‍ ഇന്ത്യയിലെ പ്രധാനമന്ത്രിമാര്‍ക്കും മുഖ്യമന്ത്രിമാര്‍ക്കും പരമാവധി എത്ര ടേം എന്നതിന് കാലാവധി നിശ്ചയിക്കണമെന്നുമാണ് അദ്ദേഹം പറയുന്നത്.

പ്രധാനമന്ത്രിമാര്‍ക്കും മുഖ്യമന്ത്രിമാര്‍ക്കും ടേം വേണമെന്ന നിര്‍ദേശം മുന്നോട്ടുവച്ച രാജ്യത്തെ ആദ്യ രാഷ്ട്രീയക്കാരനാണ് ഗുണ എം.പി കൂടിയായ ജ്യോതിരാദിത്യ സിന്ധ്യ. വിരമിച്ച ഉദ്യോഗസ്ഥരെ ജോലിയില്‍ തിരിച്ചെടുക്കാനുള്ള കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ തീരുമാനത്തോടുള്ള വിയോജിപ്പും അദ്ദേഹം തുറന്നു പറഞ്ഞു. ഇത്തരം തീരുമാനങ്ങള്‍ തെറ്റാണെന്നും ഇവ ഗൂഢാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Top