കോണ്‍ഗ്രസ് അധ്യക്ഷനെ ജൂണില്‍ പ്രഖ്യാപിക്കും; കെ.സി വേണുഗോപാല്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷനെ ജൂണില്‍ പ്രഖ്യാപിക്കുമെന്ന് കെ സി വേണുഗോപാല്‍. തെരഞ്ഞെടുപ്പിലൂടെയാവും അധ്യക്ഷനെ നിശ്ചയിക്കുകയെന്നും പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷം അദ്ദേഹം പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പ് നടപടികളെ ബാധിക്കാതിരിക്കാനാണ് ജൂണില്‍ പ്രഖ്യാപനം. മേയ് മാസത്തില്‍ സംഘടന തെരഞ്ഞെടുപ്പ് നടക്കും. പാര്‍ട്ടി ഭരണഘടന പ്രകാരമാകും തെരഞ്ഞെടുപ്പ് നടപടികള്‍ നടക്കുക. തീരുമാനം ഐകകണ്‌ഠേനയെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.

കോണ്‍ഗ്രസിലെ എതിര്‍ശബ്ദം പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്നുവെന്ന് ഒരുവിഭാഗം നേതാക്കള്‍ പ്രവര്‍ത്തക സമിതിയില്‍ അഭിപ്രായപ്പെട്ടു. ശൈലി മാറണമെന്ന് തിരുത്തല്‍ വാദികളായ നേതാക്കള്‍ ആവശ്യപ്പെട്ടെന്നാണ് സൂചന.

Top