കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാളെ യു.എ.ഇയിലെത്തും

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാളെ യു.എ.ഇയിലെത്തും. വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലെ പൊതു പരിപാടിയില്‍ പങ്കെടുക്കാനാണ് രാഹുല്‍ ദുബായിലേക്ക് തിരിക്കുന്നത്.

ഡോ. സാം പിത്രോഡ അധ്യക്ഷത വഹിക്കുന്ന പരിപാടിയില്‍ കേരള മുന്‍ മുഖ്യമന്ത്രിയും എ.ഐ.സി.സി ജന.സെക്രട്ടറിയുമായ ഉമ്മന്‍ ചാണ്ടി, മുസ്ലിം ലീഗ് ദേശീയ ജന.സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി,എ.ഐ.സി.സി ജന.സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി എന്നിവരും പങ്കെടുക്കും.

Top