ഇലക്ടറല്‍ ബോണ്ട് വഴി കിട്ടിയ പണം മൂടിവെക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു; മല്ലികാര്‍ജുന്‍ ഖര്‍ഗെ

ഡല്‍ഹി: ഇലക്ടറല്‍ ബോണ്ട് വഴി കിട്ടിയ പണം മൂടി വെക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു എന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. തെരഞ്ഞെടുപ്പ് കമീഷന്‍, സിബിഐ ഡയറക്ടര്‍ നിയമനത്തിലുമെല്ലാം സമിതിയിലുള്ള പ്രതിപക്ഷ നേതാവിന്റെ അഭിപ്രായം തള്ളിക്കളയുന്നു. എസ്ബിഐക്ക് പെട്ടന്ന് തന്നെ പുറത്ത് വിടാന്‍ കഴിയുന്ന വിവരമാണ് എല്ലാം. പക്ഷേ, മറച്ച് വയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടന തിരുത്താനുള്ള ശ്രമം ഉണ്ടായാല്‍ അത് വലിയ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കും. ഈ നീക്കം തടയും. സര്‍ക്കാര്‍ ഏകപക്ഷീയമായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അടക്കമുള്ള നിയമനങ്ങള്‍ നടത്തുന്നത്. പ്രതിപക്ഷ അഭിപ്രായം പരിഗണിക്കാറില്ല. ഭരണഘടനക്കെതിരെ ആര്‍എസ്എസ് മേധാവി മുതല്‍ ബിജെപി എംപിമാര്‍ വരെ പറയുന്നു. പക്ഷേ, മോദി നിശബ്ദത പാലിക്കുന്നു. എന്തുകൊണ്ട് പരാമര്‍ശങ്ങളെ മോദി തള്ളി പറയുന്നില്ല എന്നും അദ്ദേഹം ചോദിച്ചു.

ഇലക്ടറല്‍ ബോണ്ട് കേസില്‍ സാവകാശം തേടിയ എസ്ബിഐയെ സുപ്രിം കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ജൂണ്‍ 31 വരെ സമയം വേണമെന്ന ആവശ്യം തള്ളി. നാളെതന്നെ എസ്ബിഐ വിവരങ്ങള്‍ കൈമാറണം. 15 മാര്‍ച്ചിന് മുന്‍പ് ഈ വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിയ്ക്കണം. നാളെ 5:30ന് മുന്‍പ് വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കണം എന്നാണ് ഉത്തരവ്.

കോടതി നിര്‍ദ്ദേശം പാലിച്ച് ഇലക്ട്രല്‍ ബോണ്ടുകള്‍ നല്‍കുന്നത് നിര്‍ത്തി എന്ന് എസ്ബിഐയ്ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ അറിയിച്ചു. സമയം തേടിയ എസ്ബിഐയെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. ഉത്തരവ് പാലിക്കണമെന്നറിയിച്ച കോടതി ഫെബ്രുവരി 15 മുതല്‍ ഇന്നുവരെ എന്ത് ചെയ്യുകയായിരുന്നു എന്നും ചോദിച്ചു.

നിങ്ങള്‍ രാജ്യത്തെ ഏറ്റവും വലിയ ബാങ്കാണല്ലോ എന്ന് സുപ്രിം കോടതി പറഞ്ഞു. വിവരങ്ങള്‍ രണ്ട് ഇടങ്ങളില്‍ സൂക്ഷിച്ചിരിക്കുന്നതിനാല്‍ ഉത്തരവ് പാലിക്കാന്‍ ബുദ്ധിമുട്ടാണെന്നാണോ? എന്താണ് ചെയ്യേണ്ടത് എന്നതിനെപ്പറ്റി ഉത്തരവില്‍ കൃത്യമായിരുന്നല്ലോ. അപേക്ഷയുടെയും കെ.വൈ.സി യുടെയും അടിസ്ഥാനത്തില്‍ മാത്രമേ ഇലക്ടറല്‍ ബോണ്ടുകള്‍ വങ്ങാന്‍ അനുവദിച്ചിരുന്നുള്ളു എന്നത് വസ്തുതയാണ് എന്ന് നിരീക്ഷിച്ച കോടതി രാഷ്ട്രിയ പാര്‍ട്ടികള്‍ക്ക് കറണ്ട് അകൌണ്ടിലൂടെ 19 ഡെസിഗനേറ്റഡ് ബ്രാഞ്ചുകളിലൂടെ മാത്രമേ ഇലക്ടറല്‍ ബോണ്ട് വാങ്ങാന്‍ സാധിച്ചിരുന്നുള്ളു എന്നത് വസ്തുതയാണെന്നും കൂട്ടിച്ചേര്‍ത്തു.

Top