എല്ലാ വിഷയത്തിലും ജാതി വലിച്ചിടരുതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. തൃണമൂല്‍ കോണ്‍ഗ്രസ് എംപി തന്നെ അനുകരിച്ച് മിമിക്രി കാണിച്ചത് താന്‍ ജാട്ട് സമുദായത്തില്‍ നിന്നുള്ള ആളായതുകൊണ്ടാണെന്ന രാജ്യസഭാ സ്പീക്കറുടെയും ബിജെപിയുടെയും വിമര്‍ശനത്തിനായിരുന്നു ഖാര്‍ഗെയുടെ പ്രതികരണം.
വിഷയം ഏറ്റെടുത്ത് പാര്‍ലമെന്റ് സുരക്ഷാവീഴ്ച എന്ന വിഷയത്തില്‍ നിന്ന് വ്യതിചലിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഭരണഘടനാ പദവികള്‍ വഹിക്കുന്നവര്‍ തങ്ങളുടെ ജാതിയെക്കുറിച്ച് സംസാരിക്കുന്നത് രാജ്യത്തിന് സങ്കടകരമായ കാര്യമാണെന്നും കോണ്‍ഗ്രസ് എംപി അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. എല്ലാവരും ഇപ്പോള്‍ ജാതി പ്രഖ്യാപിക്കുന്ന ലേബല്‍ ധരിക്കേണ്ടതുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
രാജ്യസഭയില്‍ തന്നെ സംസാരിക്കാന്‍ അനുവദിക്കാത്തതിന് കാരണം താന്‍ ദളിതനായതുകൊണ്ടാണെന്ന് പറയണോ എന്നും ഖാര്‍ഗെ ചോദിച്ചു. പ്രതിപക്ഷ എംപിമാരെ സസ്പെന്‍ഡ് ചെയ്ത സംഭവത്തില്‍ പ്രതിഷേധിക്കുന്നതിനിടെ ടിഎംസിയുടെ കല്യാണ്‍ ബാനര്‍ജിയാണ് ഖാര്‍ഗെയെ അനുകരിച്ച് മിമിക്രി കാണിച്ചത്. എന്നാല്‍ എല്ലാ വിഷയങ്ങളിലേക്കും ജാതി വലിച്ചിടരുതെന്ന് സ്പീക്കറെ പരാമര്‍ശിച്ച് പറഞ്ഞ ഖാര്‍ഗെ, രാജ്യസഭാ അധ്യക്ഷന്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതിന് പകരം സഭയിലെ അംഗങ്ങളെ സംരക്ഷിക്കുകയാണ് വേണ്ടതെന്നും ഓര്‍മിപ്പിച്ചു. രാജ്യസഭയില്‍ എപ്പോഴും തനിക്ക് സംസാരിക്കാന്‍ അനുവാദം കിട്ടാറില്ല. അതിന് കാരണം താന്‍ ദളിതനായതുകൊണ്ടാണെന്ന് പറയണോ? ഉള്ളില്‍ വച്ച് സംസാരിച്ച് ജാതിയുടെ പേരില്‍ പുറത്തുള്ളവരെ ഇളക്കിവിടരുതെന്നും ഖാര്‍ഗെ പ്രതികരിച്ചു.









