ഭാരത് ബന്ദിനെതിരെ നടപടി ; കോണ്‍ഗ്രസ് അധ്യക്ഷനെ വീട്ടു തടങ്കലിലാക്കി

Sanjay Nirupam

മുംബൈ: ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിനെതിരെ നടപടികളുമായി മഹാരാഷ്ട്ര സര്‍ക്കാര്‍ രംഗത്ത്. മുംബൈ കോണ്‍ഗ്രസ് അധ്യക്ഷന്‍ സഞ്ജയ് നിരുപമത്തെ സര്‍ക്കാര്‍ വീട്ടു തടങ്കലിലാക്കി. മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയ്ക്ക് സര്‍ക്കാര്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

ബന്ദുമായി ബന്ധപ്പെട്ട് നടക്കുന്ന ആക്രമണങ്ങള്‍ക്ക് പാര്‍ട്ടി ഉത്തരവാദികളായിരിക്കുമെന്നാണ് സര്‍ക്കാര്‍ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയ്ക്ക്ക്ക് നല്‍കിയ നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഇടതുപാര്‍ട്ടികള്‍, സമാജ്വാദി പാര്‍ട്ടി, ഡിഎംകെ, ആം ആദ്മി പാര്‍ട്ടി, ജെഡിഎസ് , തൃണമൂല്‍, പിഡിപി അടക്കം 20 പാര്‍ട്ടികളാണ് കോണ്‍ഗ്രസിന്റെ ദേശീയ ബന്ധിന് പിന്തുണ നല്‍കുന്നത്.

ബന്ദ് സമാധാനപരമായിരിക്കണം എന്ന് പ്രവര്‍ത്തകര്‍ക്ക് നേതൃത്വം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങളെ തടസ്സപ്പെടുത്താതെ പ്രതിഷേധിക്കാനാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെയും ആഹ്വാനം.

ഭാരത് ബന്ദ് കേരളത്തിലെത്തുമ്പോള്‍ 12 മണിക്കൂര്‍ ഹര്‍ത്താലാകും. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ കേരളത്തില്‍ ഹര്‍ത്താല്‍ ആചരിക്കാനാണ് കെ പി സി സിയുടേയും ഇടതുപാര്‍ട്ടികളുടേയും തീരുമാനം.

തെക്കന്‍ കേരളത്തില്‍ അതിരാവിലെ മുതല്‍ തന്നെ ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. എറണാകുളം അടക്കമുള്ള മധ്യ മേഖലയേയും സതംഭിപ്പിച്ചു. മലബാറില്‍ എല്ലാ ഹര്‍ത്താല്‍ ദിനവും പോലെ സമ്പൂര്‍ണ്ണ നിശ്ചലമാണ് കാര്യങ്ങള്‍.

Top