കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; വിജ്ഞാപനം ഇന്ന് പുറത്തിറക്കും

ഡൽഹി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഇന്ന് പുറത്തിറക്കും. വോട്ടർമാർക്ക് ക്യുആർ കോഡുള്ള, ലാമിനേറ്റ് ചെയ്ത തിരിച്ചറിയൽ കാർഡ് തയാറാക്കിയിട്ടുണ്ട്. 9,000ൽപരം പ്രതിനിധികളടങ്ങുന്നതാണ് വോട്ടർപട്ടിക.

എന്നാൽ, ആകെ വോട്ടർമാരുടെ കൃത്യമായ എണ്ണം, ഓരോ സംസ്ഥാനത്തെയും ആകെ വോട്ടർമാർ എത്ര തുടങ്ങിയ കാര്യങ്ങൾ പരസ്യപ്പെടുത്തില്ല. അതേസമയം കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ തയ്യാറെടുക്കുന്ന രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തി. താൻ അധ്യക്ഷൻ ആകണമെന്ന് പാർട്ടി പ്രവർത്തകർ ആവശ്യപ്പെട്ടാൽ അതിന് തയ്യാറെന്ന് ഗെഹ്ലോട്ട് പറഞ്ഞു. അതിനിടെ അദ്ധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിക്കിമെന്ന സൂചന നൽകി മുതിർന്ന നേതാവ് ദ്വിഗ് വിജയ് സിങ് രംഗത്ത് വന്നു.

 

Top