കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: സോണിയ പേര് നിർദ്ദേശിച്ചെന്ന പ്രചരണം തള്ളി ഖാര്‍ഗെ

ഡൽഹി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ പ്രചാരണം ഊർജ്ജിതമാക്കി മല്ലികാർജുൻ ഖർഗെയും, ശശി തരൂരും. പരമാവധി പി സി സി കൾ സന്ദർശിച്ച് വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് ഇരുവരും .തരൂർ അഹമ്മദാബാദിലും, ഖർഗെ ബിഹാറിലും വോട്ട് തേടും. അതേ സമയം ഖർഗെ ക്ക് വോട്ട് ചെയ്യാൻ വോട്ടർമാരോട് ചില നേതാക്കൾ ആവശ്യപ്പെടുകയാണെന്ന് തരൂർ ആവർത്തിച്ചു. എന്നാൽ രഹസ്യ ബാലറ്റിലെ പിന്തുണ തനിക്കായിരിക്കുമെന്നും തരൂർ അവകാശപ്പെട്ടു. അതേ സമയം വോട്ടർമാർ സ്വമേധയാ തനിക്ക് പിന്തുണ നൽകുന്നുവെന്നാണ് ഖർഗെയുടെ വാദം.

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ തന്റെ പേര് നിർദ്ദേശിച്ചത് സോണിയ ഗാന്ധിയാണെന്ന പ്രചരണം മല്ലികാർജ്ജുൻ ഖർഗെ തള്ളി.ആരെയും പിന്തുണക്കാനോ, പേര് നിർദ്ദേശിക്കാനോയില്ലെന്ന് സോണിയ ഗാന്ധി നേരത്തെ വ്യക്തമാക്കിയിരുന്നു.തന്നെയും, കോൺഗ്രസിനെയും അപമാനിക്കാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്നും ഖർഗെ വിശദീകരിച്ചു.

പാർട്ടിയെ സ്നേഹിക്കുന്ന വലിയൊരു വിഭാഗത്തിന്റെ പിന്തുണയാണ് തനിക്കുള്ളതുകൊണ്ടാണ് കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. പാർട്ടിയെ സ്നേഹിക്കുന്നവരുടെ ആശിർവാദം തനിക്കുണ്ട്. പാർട്ടിയുടെ താഴേതട്ടിൽ നിന്ന് ഉയർന്നു വന്ന നേതാവാണ് താൻ. രാഷ്ട്രീയത്തിലേക്ക് എടുത്തു ചാടിയ ആളല്ല. നല്ല അവസരങ്ങൾ സോണിയ ഗാന്ധി തന്നുവെന്നും അദ്ദേഹം പറഞ്ഞു.

Top