കോൺഗ്രസ്‌ പ്രസിഡന്റ്‌ സ്ഥാനനിർണ്ണയം, രാഹുലിന് മേൽ സമ്മർദം ശക്തം

ൽഹി : കോൺഗ്രസ് ദേശീയ പ്രസിഡന്റ് സ്ഥാനം വീണ്ടും ഏറ്റെടുക്കുന്നതിനു രാഹുൽ ഗാന്ധിക്കു മേൽ സമ്മർദം ശക്തമാക്കി. നിലവിലെ സാഹചര്യത്തിൽ, നെഹ്റു ഗാന്ധി കുടുംബത്തിനു പുറത്തു നിന്നുള്ളയാൾ പ്രസിഡന്റായാൽ കോൺഗ്രസിനെ ഐക്യത്തോടെ മുന്നോട്ടു കൊണ്ടുപോകാനാവില്ലെന്നും കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പു നടക്കാനിരിക്കെ, സ്ഥിരം പ്രസിഡന്റ് ഇല്ലാത്തത് എതിർകക്ഷികൾ ആയുധമാക്കുമെന്നുമാണു പാർട്ടി നേതൃത്വത്തിന്റെ വാദം.

പ്രസിഡന്റ് പദം ഏറ്റെടുക്കാൻ രാഹുൽ പൂർണ സമ്മതമറിയിച്ചിട്ടില്ലെങ്കിലും അദ്ദേഹം മനസ്സു മാറ്റുമെന്നാണു പ്രതീക്ഷ.അതേസമയം, രാഹുലിനെ നിർബന്ധിച്ചു പ്രസിഡന്റാക്കുന്നതിനോടു ഗുലാം നബി ആസാദിന്റെ നേതൃത്വത്തിലുള്ള വിമത നേതാക്കൾക്കു യോജിപ്പില്ല. രാഹുൽ സ്വമേധയാ മുന്നോട്ടു വന്നാൽ അംഗീകരിക്കാമെന്നും അല്ലാത്തപക്ഷം സംഘടനാ തിരഞ്ഞെടുപ്പിലൂടെ പുതിയ പ്രസിഡന്റിനെ കണ്ടെത്തണമെന്നുമാണ് അവരുടെ നിലപാട്.

Top