കാസര്‍ഗോട് ഇരട്ടക്കൊലപാതകം; രാഷ്ട്രീയ പാര്‍ട്ടികള്‍ വെറുപ്പ് വളര്‍ത്തുകയാണെന്ന് ദയാബായി

കാസര്‍ഗോട്: കാസര്‍ഗോട് പെരിയയില്‍ രണ്ട് യുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി സാമൂഹ്യ പ്രവര്‍ത്തക ദയാബായി. നടന്നത് അതിദാരുണമായ കൊലപാതകമാണെന്നും ഒരാളെ 18 തവണ വെട്ടാനും കൊലപ്പെടുത്താനുമൊക്കെ ഏങ്ങനെ കഴിയുന്നുവെന്നും ദയാബായി ചോദിച്ചു.

സമൂഹത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വെറുപ്പ് വളര്‍ത്തുകയാണ്. അതിനാല്‍ എല്ലാ പാര്‍ട്ടികള്‍ക്കും കൊലപാതകങ്ങളില്‍ ഉത്തരവാദിത്തമുണ്ട്. കേരളത്തില്‍ മാനുഷിക മൂല്യങ്ങള്‍ തകര്‍ന്നുവെന്നാണ് ഇത്തരം സംഭവങ്ങള്‍ തെളിയിക്കുന്നത്, ദയാബായി വ്യക്തമാക്കി.

Top