പാര്‍ട്ടിയുടെ നിലപാടല്ല; കേരളാകോണ്‍ഗ്രസ് മുഖപത്രത്തില്‍ വന്ന ലേഖനത്തെ കുറിച്ച് ജോസ്.കെ.മാണി

കോട്ടയം: കോണ്‍ഗ്രസിനേയും പി.ജെ ജോസഫിനെയും വിമര്‍ശിച്ചു കൊണ്ട് കേരളകോണ്‍ഗ്രസ് മുഖപത്രം പ്രതിച്ഛായയില്‍ പ്രത്യക്ഷപ്പെട്ട ലേഖനത്തില്‍ പറയുന്നത് പാര്‍ട്ടിയുടെ നിലപാടല്ലെന്ന് പാര്‍ട്ടി വൈസ് ചെയര്‍മാന്‍ ജോസ്.കെ.മാണി. ലേഖനം വരാനുള്ള സാഹചര്യം അന്വേഷിക്കുമെന്നും നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തെക്കുറിച്ച് പാര്‍ട്ടി വിശദമായി അന്വേഷിക്കുമെന്ന് പാര്‍ട്ടി ഡെപ്യൂട്ടി ചെയര്‍മാന്‍ സി.എഫ്.തോമസും പറഞ്ഞിരുന്നു. ‘കെ.എം മാണി മടങ്ങിപ്പോയി മുറിവുണങ്ങാത്ത മനസുമായി’ എന്ന തലക്കെട്ടില്‍ പത്രാധിപര്‍ കുര്യാസ് കുമ്പളക്കുഴി എഴുതിയ ലേഖനം വലിയ വിവാദമായി മാറിയിരുന്നു.

Top