കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം ഇന്ന്; പ്രതിപക്ഷ നേതാവിനെ തീരുമാനിക്കും

തിരുവനന്തപുരം: കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുന്നതിനായി ഇന്ന് കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം ചേരും. ഇന്ന് നടക്കുന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷയുടേതായിരിക്കും പ്രഖ്യാപനം. 24 നു നിയമസഭാ സമ്മേളനം ചേരുന്നതിനു മുമ്പായി മാത്രമെ അന്തിമ തീരുമാനം അടുക്കാന്‍ സാധ്യതയുള്ളൂ.

മല്ലികാര്‍ജിന്‍ ഖാര്‍ഗെ, വി. വൈത്തിലിംഗം എന്നീ ഹൈക്കമാന്‍ഡ് പ്രതിനിധികളുടെ സാന്നിധ്യത്തലാണ് 21 അംഗ നിയമസഭാകക്ഷിയോഗം നടക്കുന്നത്. എംഎല്‍എമാരെ പ്രത്യേകം കണ്ട് അഭിപ്രായം ആരായും. എംപിമാര്‍, രാഷ്ട്രീയകാര്യസമിതി അംഗങ്ങള്‍ എന്നിവരോടും അഭിപ്രായം ചോദിക്കും. പാര്‍ട്ടിയില്‍ രമേശ് ചെന്നിത്തലയുടെയും വി.ഡി സതീശന്റെയും പേരുകളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്.

Top