കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിന് മുന്‍സിഫ് കോടതിയുടെ ഇടക്കാല സ്റ്റേ

തിരുവനന്തപുരം: കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിന് ഇടക്കാല സ്റ്റേ.

തിരുവനന്തപുരം മുന്‍സിഫ് കോടതി ഇരുപത് ദിവസത്തേക്കാണ് സ്റ്റേ അനുവദിച്ചിരിക്കുന്നത്.

ഇലക്ഷന്‍ നടത്തിപ്പില്‍ ക്രമക്കേടുണ്ടെന്നും, പാര്‍ട്ടിയില്‍ സ്വജനപക്ഷപാതം നില നില്‍ക്കുന്നുണ്ടെന്നും ആരോപിച്ച് എസ്.ബാഹുവിന്റെ ഹര്‍ജിയിലാണ് മുന്‍സിഫ് കോടതിയുടെ ഉത്തരവ്.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഇലക്ഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഇലക്ഷന്‍ തിരക്കിട്ടു നടത്തുവാന്‍ പാര്‍ട്ടി ഒരുങ്ങുന്നത്. ഇത് സംഘടനാ നിയമങ്ങളുടെ ലംഘനമാണ്. പഞ്ചായത്ത് തലത്തില്‍ നിന്നും ബ്ലോക്ക് തലത്തില്‍ നിന്നും തെരഞ്ഞെടുത്ത് അതില്‍ നിന്നും 25 പേരുടെ കമ്മിറ്റി രൂപീകരിക്കണം, വോട്ടേഴ്സ് ലിസ്റ്റ് പ്രസിദ്ധീകരിക്കണം തുടങ്ങിയ കാര്യങ്ങള്‍ പാലിച്ചിട്ടില്ല. ഇത്തരം തിടുക്കത്തില്‍ ഒരു സംഘടനാ തെരഞ്ഞെടുപ്പ് നടത്തേണ്ട ആവശ്യതയില്ലെന്നു ഹര്‍ജിയില്‍ ആരോപിക്കുന്നു.

Top