സ്വകാര്യ സര്‍വകലാശാല ഓര്‍ഡിനന്‍സ്; യോഗി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ്

yogi

ലഖ്‌നൗ: സ്വകാര്യ സര്‍വകലാശാലകളിലെ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഓര്‍ഡിനന്‍സ് കൊണ്ടുവന്ന യോഗി ആദിത്യനാഥിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്. സര്‍ക്കാര്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആര്‍എസ്എസ് പ്രത്യയശാസ്ത്രം പ്രചരിപ്പിക്കാനുള്ള നീക്കമാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഭയം സൃഷ്ടിച്ച് ആര്‍എസ്എസ് അജണ്ട നടപ്പാക്കുകയാണ് ഓര്‍ഡിനന്‍സിലൂടെ ലക്ഷ്യമിടുന്നതെന്ന് യുപി കോണ്‍ഗ്രസ് അധ്യക്ഷന്‍ ദ്വിജേന്ദ്ര ത്രിപാഠി ആരോപിച്ചു. ഏകാധിപത്യത്തിന്റെ അടയാളമാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് സ്വകാര്യ സര്‍വകലാശാലകളില്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ച് യുപി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കിയത്. സംസ്ഥാനത്തെ സര്‍വകലാശാലകളെ ഒരേ നിയമത്തിന്റെ കീഴിലാക്കാനാണ് ഓര്‍ഡിനനന്‍സുകൊണ്ടുദ്ദേശിക്കുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

Top