കോണ്‍ഗ്രസിന്റെ നാല് സീറ്റുകളിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം തിങ്കളാഴ്ചത്തേക്കു നീളാന്‍ സാധ്യത

Indian-National-Congress-Flag-1.jpg.image.784.410

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ നാല് സീറ്റുകളിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം തിങ്കളാഴ്ചത്തേക്കു നീളാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. കേരളത്തില്‍ നിന്നുള്ള നേതാക്കളോട് ഡല്‍ഹിയില്‍ തുടരാന്‍ ദേശീയ നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി വീണ്ടും ഡല്‍ഹിയ്ക്കു ചെല്ലണമെന്ന് നേതൃത്വം ആവശ്യപ്പെട്ടു. വയനാട്, വടകര, ആലപ്പുഴ, ആറ്റിങ്ങല്‍ സീറ്റുകളിലെ സ്ഥാനാര്‍ഥികളെയാണ് ഇനി നിശ്ചയിക്കാനുള്ളത്. വയനാട് മണ്ഡലത്തെച്ചൊല്ലിയുള്ള എ, ഐ ഗ്രൂപ്പുകളുടെ തര്‍ക്കമാണു നാലു സീറ്റുകളിലെയും സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകാന്‍ കാരണമായത്.

നാലു സീറ്റുകളിലെ സ്ഥാനാര്‍ഥികളെ തിങ്കളാഴ്ച തീരുമാനിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു. സീറ്റ് നിര്‍ണയത്തില്‍ തര്‍ക്കമില്ലെന്നും കാസര്‍ഗോഡ് രാജ്‌മോഹന്‍ ഉണ്ണിത്താനെ സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രശ്‌നങ്ങളില്ലെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.

Top