പാലാ ഉപതെരഞ്ഞെടുപ്പ്, കേരളാകോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ അവര്‍ തന്നെ പരിഹരിക്കും: ഉമ്മന്‍ ചാണ്ടി

oommen chandy

കണ്ണൂർ: പാലാ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ ചൊല്ലി കേരളാകോൺഗ്രസ് എമ്മിലുണ്ടായ പ്രശ്‌നങ്ങൾ അവർ തന്നെ പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി.

കേരളാകോൺഗ്രസ് ആവശ്യപ്പെട്ടാൽ വിഷയത്തിൽ ഇടപെടാൻ കോൺഗ്രസ് തയ്യാറാണെന്നും പാലാ ഉൾപ്പെടെ ആറ് മണ്ഡലങ്ങളിലെയും ഉപതെരഞ്ഞെടുപ്പിനെ നേരിടുന്നതിന് യുഡിഎഫ് സജ്ജമാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

ഉപതെരഞ്ഞെടുപ്പ് അടുത്തെത്തി. എന്നാൽ, കേരളകോൺഗ്രസിൽ സ്ഥാനാർത്ഥിയെച്ചൊല്ലി തർക്കം രൂക്ഷമാകുകയാണ്.രണ്ടു ദിവസത്തിനുള്ളിൽ പിജെ ജോസഫ് വിഭാഗവും ജോസ് കെ മാണി വിഭാഗവും പ്രശ്‌നത്തിൽ സമവായമുണ്ടാക്കണമെന്ന് തിങ്കളാഴ്ച യുഡിഎഫ് നിർദ്ദേശം വെച്ചിരുന്നു. എന്നാൽ, തങ്ങൾക്കിടയിൽ സമവായ ചർച്ചകൾ നടക്കുന്നില്ലെന്ന് പി.ജെ ജോസഫ് വ്യക്തമാക്കി.

Top