ട്രംപിനുള്ള സ്വീകരണം എന്തൊക്കെയെന്ന് വെളിപ്പെടുത്തണം, വെറും ഫോട്ടോഷൂട്ട് മാത്രം പോര; എംപി

ന്യൂഡല്‍ഹി: ഇന്ത്യന്‍ സന്ദര്‍ശനത്തിന് എത്തുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും ഭാര്യക്കും ഒരുക്കിയിരിക്കുന്ന സ്വീകരണം കണ്ട് ഞെട്ടിയിരിക്കുകയാണ് രാജ്യത്തെ ജനങ്ങള്‍. കോടികള്‍ മുടക്കിയാണ് ട്രംപിനെ മോദി സ്വീകരിക്കുന്നത്. എന്നാല്‍ അദ്ദേഹത്തെ സ്വീകരിക്കുന്നത് വെറും ഫോട്ടോഷൂട്ടില്‍ മാത്രം ഒതുക്കരുതെന്ന് ആവശ്യപ്പടുകയാണ് കോണ്‍ഗ്രസ് നേതാവും എംപിയുമായ ആനന്ദ് ശര്‍മ്മ.

അമേരിക്കന്‍ പ്രസിഡന്റിന്റെ സ്വീകരണ സമിതിയുടെ വിശദാംശങ്ങള്‍ പുറത്തുവിടണമെന്നും സ്വീകരണത്തിനായി ചിലവഴക്കുന്ന തുകയടക്കമുള്ള വിവരങ്ങള്‍ പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം നയതന്ത്ര വിഷയങ്ങളില്‍ അമേരിക്കയുമായുള്ള രാജ്യത്തിന്റെ സഹകരണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ വികസനത്തിന് പ്രാധാന്യം നല്‍കുന്ന വിഷയങ്ങളില്‍ സംയുക്ത പ്രസ്താവന പ്രതീക്ഷിക്കുന്നുണ്ടെന്ന് പറഞ്ഞ അദ്ദേഹം ട്രംപിന്റെ സ്വീകരണത്തിനായി പാവപ്പെട്ടവരെ അപമാനിക്കുന്ന വിധത്തിലുള്ള ഒരുക്കങ്ങളെ കുറ്റപ്പെടുത്തുകയും ചെയ്തു.

Top