കോണ്‍ഗ്രസില്‍ വിള്ളല്‍: സച്ചിന്റെ വിശ്വസ്തര്‍ക്കെതിരെയും നടപടിക്കൊരുങ്ങുന്നു

യ്പൂര്‍: രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിനെതിരെ സ്വീകരിച്ച നടപടിക്കു പിന്നാലെ അദ്ദേഹത്തിന്റെ വിശ്വസ്തര്‍ക്കെതിരെയും നടപടിക്കൊരുങ്ങി കോണ്‍ഗ്രസ്. പ്രശ്‌നം രമ്യമായി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ അസ്ഥാനത്തായതോടെയാണ് ശക്തമായ നടപടികളിലേക്ക് കോണ്‍ഗ്രസ് നേതൃത്വം നീങ്ങിയതെന്നാണ് റിപ്പോര്‍ട്ട്.

എംഎല്‍എമാരെയും മന്ത്രിമാരെയും കൂടാതെ ഗഹ്ലോത്ത് പക്ഷത്തുള്ള മറ്റു നേതാക്കള്‍ക്കെതിരെയും കോണ്‍ഗ്രസ് നടപടി ആരംഭിച്ചിട്ടുണ്ട്. അശോക് ഗഹ്ലോത്തിനെതിരെ കലാപക്കൊടിയുയര്‍ത്തുകയും സച്ചിന്‍ പൈലറ്റിനൊപ്പം നിലകൊള്ളുകയും ചെയ്ത യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് മുകേഷ് ഭാക്കറിനെ സ്ഥാനത്തുനിന്ന് നീക്കിയിട്ടുണ്ട്.

ഗണേഷ് ഗോഗ്രയെ പകരം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനാക്കി നാളെ മന്ത്രിസഭാ വികസനം നടക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ചൊവ്വാഴ്ച ജയ്പൂരില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗത്തില്‍ സച്ചിന്‍ പൈലറ്റും അദ്ദേഹത്തിന്റെ വിശ്വസ്തരായ 17 എംഎല്‍എമാരും പങ്കെടുത്തിരുന്നില്ല.

Top