കോണ്‍ഗ്രസിന്റെ ഇടക്കാല പ്രസിഡന്റായി സോണിയ ഗാന്ധിയെ തെരഞ്ഞെടുത്തു

soniya gandhi

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ പുതിയ പ്രസിഡന്റായി സോണിയ ഗാന്ധിയെ തെരഞ്ഞെടുത്തു. ഇന്ന് ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗമാണ് സോണിയ ഗാന്ധിയെ പ്രസിഡന്റായി തെരഞ്ഞെടുത്തത്.

പാര്‍ട്ടി നേതാക്കളുടെ നിരന്തര അഭ്യര്‍ഥന തള്ളിക്കളഞ്ഞ് ലോക്‌സഭാ തെരഞ്ഞെടുപ്പു പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം രാജിവച്ചതിന് പിന്നാലെ കോണ്‍ഗ്രസ് പുതിയ അദ്ധ്യക്ഷനെ തെരഞ്ഞെടുക്കാനാവാതെ അനിശ്ചിതത്വത്തില്‍ തുടരുകയായിരുന്നു ഇതുവരെ.

19 വര്‍ഷം കോണ്‍ഗ്രസിനെ നയിച്ച സോണിയ 2017 ഡിസംബറിലാണു പദവിയൊഴിഞ്ഞത്. എഴുപത്തിരണ്ടുകാരിയായ സോണിയ ആരോഗ്യപരമായ കാരണങ്ങള്‍ പറഞ്ഞായിരുന്നു സ്ഥാനത്തു നിന്നു മാറിയത്. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രചാരണരംഗത്തുണ്ടായിരുന്നില്ലെങ്കിലും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളില്‍ ഉള്‍പ്പെടെ സജീവസാന്നിധ്യമായിരുന്നു. തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി ഏറ്റുമുട്ടാന്‍ വിവിധ പാര്‍ട്ടി നേതാക്കളുമായുള്ള സഖ്യചര്‍ച്ചകളിലും സോണിയ ഇടപെട്ടു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ റായ്ബറേലിയില്‍ നിന്ന് എംപിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

Top