കോവിഡ് വ്യാപനം; കര്‍ണാടകയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് കോണ്‍ഗ്രസ്

ബംഗളൂരു: കര്‍ണാടകയില്‍ കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് കോണ്‍ഗ്രസ്അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍. സംസ്ഥാനത്തെ ബിജെപി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ പരാജയമാണെന്നും അദ്ദേഹം ആരോപിച്ചു. ഈ അവസരത്തില്‍ സര്‍ക്കാര്‍ രാജി വെച്ച് രാഷ്ട്രപതി ഭരണത്തിന് അവസരം ഒരുക്കണമെന്നും ശിവകുമാര്‍ ആവശ്യപ്പെട്ടു.

കോവിഡില്‍ നിന്ന് സംസ്ഥാനത്തെ രക്ഷിക്കാന്‍ ദൈവത്തിന് മാത്രമേ കഴിയൂ എന്ന ആരോഗ്യമന്ത്രിയടെ പരാമര്‍ശത്തെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.

കഴിവുകെട്ട സര്‍ക്കാര്‍ ജനങ്ങളുടെ ജീവന്‍ ദൈവത്തിന് നല്‍കിയെന്നും ഇങ്ങനൊരു സര്‍ക്കാര്‍ എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. സര്‍ക്കാരിന്റെ കഴിവുകേടുകൊണ്ട് സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ സംസ്ഥാനം എത്തിയെന്നും ശിവകുമാര്‍ കുറ്റപ്പെടുത്തി.

Top