എന്‍സിസിയുടെ പ്രവര്‍ത്തനങ്ങള്‍ അറിയില്ല ; വിവാദമായി രാഹുല്‍ ഗാന്ധിയുടെ പ്രസ്ഥാവന

rahul gandhi

ന്യൂഡല്‍ഹി: എന്‍സിസിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് അറിയില്ലെന്ന് പറഞ്ഞ കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ വിവാദത്തില്‍. കര്‍ണാടകയിലെ മൈസൂരുവില്‍ മഹാറാണി ആര്‍ട്‌സ് ആന്റ് സയന്‍സ് വുമണ്‍സ് കോളേജില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുന്നതിനിടയിലാണ് എന്‍സിസിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് തനിക്ക് അറിയില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞത്.

എന്‍സിസിയില്‍ സി സര്‍ട്ടിഫിക്കറ്റ് പരീക്ഷ ജയിച്ചാല്‍ എന്തൊക്കെ ഗുണങ്ങള്‍ ഉണ്ടാവും എന്ന ഒരു എന്‍സിസി കേഡറ്റിന്റെ സംശയത്തിന് മുന്നിലാണ് രാഹുല്‍ പതറിയത്. എന്‍സിസിയെ കുറിച്ചോ അവരുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചോ ഉള്ള അറിവ് തനിക്ക് ഇല്ലാത്തത്തിനാല്‍ മറുപടി പറയാന്‍ താന്‍ ആളല്ലെന്നായിരുന്നു രാഹുല്‍ പറഞ്ഞത്. എന്നാല്‍ നല്ല വിദ്യാഭ്യാസത്തിനും തൊഴിലിനുമുള്ള അവസരങ്ങള്‍ ഒരുക്കാന്‍ തനിക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഈ പ്രസ്ഥാവന ഇപ്പോള്‍ വിവാദത്തിലായിരിക്കുകയാണ്. രാജ്യത്തെ വിവിധ സ്‌കൂളുകളിലും കോളേജുകളിലും സര്‍വ്വകലാശാലകളിലുമായി പടര്‍ന്നു കിടക്കുന്ന 15 ലക്ഷത്തോളം അംഗബലമുള്ള ആര്‍മി സംവിധാനത്തെ കുറിച്ച് അറിവില്ലാത്തത് അല്‍പം കൂടിപ്പോയെന്ന് മഹാറാണി കോളേജിലെ എന്‍സിസി കാഡറ്റായ സഞ്ചന സിംഗ് വ്യക്തമാക്കി. ഇത്തരത്തില്‍ രാഹുലിന്റെ പ്രസ്ഥാവനയോട് നിരവധി പേരാണ് എതിര്‍പ്പ് പ്രകടമാക്കിയിരിക്കുന്നത്.

Top