കർഷകർക്ക് പിന്തുണയുമായി കോൺഗ്രസിന്റെ രാജ്യ വ്യാപക സമരം

ൽഹി : കർഷക പ്രതിഷേധത്തിന് പിന്തുണയുമായി കോൺഗ്രസിന്റെ രാജ്യ വ്യാപക സമരം. ഈ മാസം പതിനഞ്ചിന് പ്രതിഷേധം സംഘടിപ്പിക്കാനാണ് തീരുമാനം. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്.അതേസമയം കർഷക സമരം ഒത്തുതീർപ്പാക്കാൻ സുപ്രിംകോടതി നിർദേശിക്കുന്ന സമിതിയോട് കേന്ദ്രസർക്കാർ യോജിക്കുമെന്ന് സൂചനയുണ്ട്.

സമിതിയിൽ സമരത്തിലില്ലാത്ത സംഘടനകളെയും ഉൾപ്പെടുത്തണമെന്ന് സർക്കാർ ആവശ്യപ്പെടും.
ജനുവരി പതിനഞ്ച് കർഷക അവകാശ ദിനമായി ആചരിക്കും. എല്ലാ സംസ്ഥാനങ്ങളിലും രാജ്ഭവൻ മാർച്ചും ധർണയും സംഘടിപ്പിക്കാനും ഇന്ന് ചേർന്ന യോഗത്തിൽ തീരുമാനിച്ചു.

Top