കോണ്‍ഗ്രസ് ദേശീയ വക്താവ് രാജീവ് ത്യാഗി അന്തരിച്ചു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ദേശീയ വക്താവ് രാജീവ് ത്യാഗി ഹൃദയാഘാതം വന്ന് അന്തരിച്ചു. മാധ്യമങ്ങളില്‍ പാര്‍ട്ടിയുടെ മുഖവും നാവുമായി പ്രത്യക്ഷപ്പെടാറുണ്ടായിരുന്ന രാജീവ് ത്യാഗി ഇന്നു വൈകിട്ടും ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതതും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതും.

ഇന്ന് വൈകിട്ട് 5 മണിക്ക് നടന്ന ടെലിവിഷന്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ശേഷം ഗാസിയാബാദിലെ വീട്ടില്‍ എത്തിയ അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. ഉത്തര്‍ പ്രദേശ് കോണ്‍ഗ്രസ് മാധ്യമ വിഭാഗത്തിന്റെ ചുമതല വഹിച്ചിട്ടുണ്ട്.

Top