റഫാല്‍ ഇടപാട്; അന്വേഷണം നടന്നാല്‍ പ്രധാനമന്ത്രി രക്ഷപ്പെടില്ലെന്ന് രാഹുല്‍ ഗാന്ധി

Rahul Gandhi

ന്യൂഡല്‍ഹി: റഫാല്‍ ഇടപാട് സംബന്ധിച്ച് നിഷ്പക്ഷ അന്വേഷണം നടന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് രക്ഷപ്പെടാന്‍ സാധിക്കില്ലെന്ന് വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

അനില്‍ അംബാനിയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തനമൊന്നുമില്ലാതെ കിടന്ന ഒരു കമ്പനി റഫാല്‍ വിമാനക്കരാറിനു പിന്നാലെ 284 കോടി രൂപ ലാഭമുണ്ടാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഡസ്സോള്‍ട്ടിന്റെ ഓഫ്‌സെറ്റ് കരാറിനു ശേഷമാണ് ഈ മാറ്റം സംഭവിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

റഫാല്‍ കരാറിന്റെ ഭാഗമായുള്ള അനുബന്ധ കരാറിലെ വ്യവസ്ഥകള്‍ പ്രകാരം 40 ലക്ഷം യൂറോയാണ് ഈ കമ്പനിയിലേക്ക് എത്തിച്ചേര്‍ന്നതെന്നും കമ്പനിയുടെ 35% ഓഹരികളുടെ വിലയായാണ് ഇത്രയും തുക എത്തിയതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Top