പരാജയപ്പെട്ടാല്‍ വോട്ടിങ് മെഷീനിലെ കൃത്രിമമാണെന്ന് കോണ്‍ഗ്രസ്സ് പറയുമെന്ന് മോദി

modi

ബംഗളൂരു: കോണ്‍ഗ്രസ്സിനെതിരെ പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ണാടക തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനു ശേഷം വോട്ടിങ് മെഷീനില്‍ കൃത്രിമം നടന്നുവെന്ന് കോണ്‍ഗ്രസ്സ് പറയുമെന്നാണ് മോദി പരിഹസിച്ചത്.

കര്‍ണാടകത്തിലെ കര്‍ഷകര്‍ക്കായി എന്താണ് കോണ്‍ഗ്രസ്സ് ചെയ്തതെന്നും, സംസ്ഥാനം വരള്‍ച്ചയില്‍ ബുദ്ധിമുട്ടുമ്പോള്‍ പ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിമാരെല്ലാം ഡല്‍ഹിയില്‍ രാഷ്ട്രീയം കളിക്കുകയായിരുന്നുവെന്നും മോദി പറഞ്ഞു.

കര്‍ണാടകത്തിലെ മന്ത്രിമാരില്‍ അഴിമതി ആരോപണം നേരിടാത്ത ഒരു മന്ത്രിയുടെ പേരെങ്കിലും പറയാന്‍ കഴിയുമോ എന്നും മോദി ചോദിച്ചു. കര്‍ണാടക സമൂഹത്തെ പുരോഗതിയിലേക്ക് ഒത്തൊരുമയോടെ നയിച്ചതില്‍ സന്യാസിമാരും ഋഷിമാരും മഠങ്ങളും വലിയ പങ്കുവച്ചിട്ടുണ്ടെന്നും മോദി കൂട്ടിച്ചേര്‍ത്തു.

Top