കനത്ത മഴ; കേരളത്തിലേത് സമാനതകളില്ലാത്ത ദുരന്തമെന്ന് രാഹുല്‍ ഗാന്ധി

rahul gandhi

ന്യൂഡല്‍ഹി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കേരളം നേരിടുന്നത് സമാനതകളില്ലാത്ത ദുരന്തമാണെന്ന് കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

കേരളത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും സംസ്ഥാനത്ത് രക്ഷാപ്രവര്‍ത്തനത്തിന് വേണ്ടി കൂടുതല്‍ സൈന്യത്തെ വിന്യസിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. അതേസമയം, ഇന്ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചിരുന്നു. തുടര്‍ന്ന് സൈന്യത്തിന്റെ രക്ഷാദൗത്യം കൂടുതല്‍ മേഖലകളിലേയ്ക്ക് വ്യാപിപ്പിക്കാന്‍ പ്രതിരോധ മന്ത്രാലയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദ്ദേശവും നല്‍കിയിരുന്നു.

Top