കോണ്‍ഗ്രസിന്റെ ഒക്കത്തിരിക്കുന്ന കുഞ്ഞായി ലീഗ് നേതൃത്വം അധപതിച്ചു : കോടിയേരി

kodiyeri balakrishnan

തിരുവനന്തപുരം: മുസ്ലീം ലീഗ് നേതൃത്വത്തിന് മുന്നറിയിപ്പുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസിന്റെ ഒക്കത്തിരിക്കുന്ന കുഞ്ഞായി ലീഗ് അധപ്പതിക്കുകയാണെന്നാണ് കോടിയേരി ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ വിമര്‍ശിക്കുന്നത്. യുഡിഎഫിനൊപ്പം ഇനിയും തുടര്‍ന്നാല്‍ അണികളെ നഷ്ടപ്പെടുന്ന അവസ്ഥയാകും ലീഗിന് ഉണ്ടാകുകയെന്ന് കോടിയേരി മുന്നറിയിപ്പ് നല്‍കി.

രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവനയില്‍ ലീഗ് നേതൃത്വം കൈക്കൊണ്ടത് അഴകൊഴമ്പന്‍ നയമാണ്. പകല്‍പോലെ വ്യക്തമാകുന്ന കോണ്‍ഗ്രസിന്റെ രാഷ്ട്രീയ വഞ്ചനയോട് മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള യുഡിഎഫിലെ കക്ഷികള്‍ എങ്ങനെ പ്രതികരിക്കുമെന്ന് ജനാധിപത്യ വിശ്വാസികള്‍ ഗൗരവത്തോടെ വീക്ഷിക്കുകയാണെന്നും കോടിയേരി ലേഖനത്തില്‍ വ്യക്തമാക്കി.

Top