നൗഷാദ് വധക്കേസ്; ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു

arrest

തൃശൂര്‍: തൃശൂരിലെ ചാവക്കാട് പുന്നയില്‍ കോണ്‍ഗ്രസ് നേതാവ് നൗഷാദിനെ കൊന്ന കേസില്‍ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു.

പാലയൂര്‍ സ്വദേശി ഫൈസലിനെയാണ് അറസ്റ്റ് ചെയ്തത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. കേസില്‍ ആകെ 20 പ്രതികളാണ് ഉള്ളത്.

നേരത്തെ കേസിലെ മുഖ്യപ്രതിയായ വടക്കേക്കാട് സ്വദേശി ഫെബീര്‍ മറ്റ് പ്രതികളായ മുഹമ്മദ് മുസ്തഫ്, ഫാമിസ് അബൂബക്കര്‍, മുബീന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസ് എന്‍ഐഐയെ ഏല്‍പ്പിക്കണമെന്നും നൗഷാദിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു.

Top