സിഎഎയെ കോണ്‍ഗ്രസ് എംപിമാര്‍ ശക്തമായി എതിര്‍ത്തു:വി ഡി സതീശന്‍

തിരുവനന്തപുരം: സിഎഎയെ കോണ്‍ഗ്രസ് എംപിമാര്‍ ശക്തമായി എതിര്‍ത്തുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേരളത്തില്‍ നിന്നുള്ള എംപിമാരാണ് നേതൃത്വം നല്‍കിയത്. എ ശശി തരൂരിന്റെയും ഇ ടി മുഹമ്മദ് ബഷീറിന്റെയും ലോക്സഭയിലെ പ്രസംഗത്തിന്റെ ലിങ്കുകള്‍ മുഖ്യമന്ത്രിക്ക് അയച്ചു തരാമെന്ന് വി ഡി സതീശന്‍ പറഞ്ഞു.രാഹുല്‍ ഗാന്ധി കൃത്യമായി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.അതിനെ ബിജെപി പരിഹസിച്ചിട്ടുണ്ട്. രാഹുല്‍ സിഎഎ വിഷയത്തില്‍ പറഞ്ഞത് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

സിപിഐഎമ്മിന്റെ കൂടെ ഒരു സംയുക്ത പ്രക്ഷോഭത്തിനും ഇല്ല. ഗവര്‍ണറെ മടക്കി വിളിക്കാന്‍ യുഡിഎഫ് പ്രമേയം അവതരിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ അനുമതി നല്‍കിയില്ല.സിഎഎ നടപ്പാക്കില്ല എന്ന് പറയുന്നത് ജനങ്ങളെ കബളിപ്പിക്കല്‍ ആണ്. കേന്ദ്രം കൊണ്ടുവന്ന നിയമം നടപ്പാക്കാതിരിക്കാന്‍ സംസ്ഥാനത്തിന് കഴിയില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. അസഹിഷ്ണുതയുടെ പര്യായമാണ് കേരളത്തിലെ മുഖ്യമന്ത്രി. ചോദ്യങ്ങളോട് പ്രതികരിക്കാന്‍ പോലും തയ്യാറാവുന്നില്ല. മാസപ്പടിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കിട്ടിയില്ലേയെന്നും വി ഡി സതീശന്‍ ചോദിച്ചു.

മരുന്നുകള്‍ കിട്ടാനില്ല, കേസുകള്‍ പിന്‍വലിക്കാതെ ബിജെപിയെ സന്തോഷിപ്പിക്കുകയാണ് മുഖ്യമന്ത്രി. സംഘപരിവാറുമായി സന്ധി ചെയ്തു കേസുകള്‍ ഒതുക്കുന്ന സിപിഐഎമ്മാണ് രാഹുല്‍ ഗാന്ധിയെ പഠിപ്പിക്കാന്‍ വരുന്നത്. സിഎഎ നടപ്പാക്കുന്നത് തിരഞ്ഞെടുപ്പ് സ്റ്റണ്ട് ആണ്. വര്‍ഗീയ ധ്രുവീകരണം ആണ് ലക്ഷ്യം. ആന്റോ ആന്റണിയോട് ചോദിക്കണ്ട. ഉത്തരവാദിത്തത്തോടെ ഞാന്‍ കണക്കുകള്‍ പറയാമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിരെ നിരവധി കേസുകള്‍ എടുത്തിട്ടുണ്ട്. സംസ്ഥാനത്തെ കേസുകള്‍ പിന്‍വലിച്ചിട്ടില്ല.573 കേസുകളിലാണ് കുറ്റപത്രം നല്‍കിയിരിക്കുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു. കെ സി വേണുഗോപാല്‍ വിജയിക്കും എന്നുറപ്പുള്ളതിനാലാണ് മുഖ്യമന്ത്രി ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ മുഖ്യമന്ത്രി ഇതുവരെ മിണ്ടിയില്ല. ഏഴ് മാസമായി ക്ഷേമ പെന്‍ഷന്‍ നല്‍കിയിട്ടില്ലെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി.

Top