കൊവിഡ് തളര്‍ത്തിയ ഇന്ത്യയില്‍ വിദേശാധിപത്യത്തിന് വഴിയൊരുങ്ങുന്നതായി രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: ഹൗസിങ് ഡെവലപ്മന്റെ് ഫിനാന്‍സ് കോര്‍പറേഷന്റെ (എച്ച്.ഡി.എഫ്.സി) 1.75 കോടി ഷെയറുകള്‍ പീപ്ള്‍സ് ബാങ്ക് ഓഫ് ചൈന ഏറ്റെടുത്തതിനെതിരെ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി.കൊവിഡ് വ്യാപനവും ലോക്ഡൗണും ദുര്‍ബലപ്പെടുത്തിയ ഇന്ത്യന്‍ വ്യവസായത്തെ കൈവശപ്പെടുത്താനുള്ള വിദേശ നീക്കത്തെ സര്‍ക്കാര്‍ തടയണമെന്നാണ് രാഹുല്‍ ഗാന്ധി പ്രതികരിച്ചത്.

കൊറോണമൂലംസാമ്പത്തിക രംഗത്തെ കടുത്ത മരവിപ്പ് ഇന്ത്യന്‍ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്തിയതായി രാഹുല്‍ ഗന്ധി ചൂണ്ടികാട്ടി. വിദേശ സ്ഥാപനങ്ങള്‍ക്ക് ഏറ്റെടുക്കാാനാകും വിധം അവ പരുവപ്പെട്ടിരിക്കുന്നു. ഈ പ്രതിസന്ധി ഘട്ടത്തില്‍, ഇന്ത്യന്‍ സ്ഥാപനങ്ങളുടെ മേല്‍ വിദേശ താല്‍പര്യം ആധിപത്യം നേടുന്നത് സര്‍ക്കാര്‍ തടയണമെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് വ്യാപനം ഇന്ത്യയുടെ വളര്‍ച്ച നിരക്കില്‍ 2 മുതല്‍ 3 ശതമാനം വരെ കുറവ് ഈ വര്‍ഷം പ്രതീക്ഷിക്കാമെന്നാണ് ലോകബാങ്ക് പറയുന്നത്. അന്താരാഷ്ട്ര നാണ്യ നിധി (ഐ.എം.എഫ്) സാമ്പത്തിക രംഗത്തെ ആഗോള മാന്ദ്യവും പ്രവചിച്ചിട്ടുണ്ട്. സമീപ കാലത്തൊന്നും കണ്ടിട്ടില്ലാത്ത സാമ്പത്തിക പ്രതിസന്ധിയെ ലോകരാഷ്ട്രങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുമെന്നും ഐ.എം.എഫ് ചുണ്ടികാണിച്ചിരുന്നു.

Top