ദുര്‍ഗയായി വേഷമിട്ടു; കോണ്‍ഗ്രസ് എംപി നുസ്രത്ത് ജഹാന് വധഭീഷണി

കൊല്‍ക്കത്ത: ദുര്‍ഗാദേവിയായി വേഷമിട്ട ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്തതിന് നടിയും തൃണമൂല്‍ കോണ്‍ഗ്രസ് എം പിയുമായ നുസ്രത്ത് ജഹാന് വധഭീഷണി. സോഷ്യല്‍ മീഡിയയിലൂടെയാണ് ഭീഷണികളിലധികവും. ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റുചെയ്ത, കൈയില്‍ തൃശൂലവും പിടിച്ച് നില്‍ക്കുന്ന ചിത്രമാണ് മതമൗലിക വാദികളെ വിറളിപിടിപ്പിച്ചത്. ഷൂട്ടിംഗ് ആവശ്യത്തിനായി നടി ഇപ്പോള്‍ ലണ്ടനിലാണ്. വധഭീഷണിയെത്തുടര്‍ന്ന് സുരക്ഷ വര്‍ദ്ധിപ്പിക്കണമെന്ന് നുസ്രത്ത് ജഹാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

നുസ്രത് ജഹാന്റെ ചിത്രം വീഡിയോ ഡേറ്റിംഗ് ആപ്പില്‍ പ്രത്യക്ഷപ്പെട്ടത് അടുത്തിടെ വിവാദമായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അനുവാദമില്ലാതെ പരസ്യത്തിനായി തന്റെ ചിത്രം ഉപയോഗിച്ചു എന്നുകാട്ടി നടി നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

Top