പശ്ചിമ ബംഗാളിലെ കോണ്‍ഗ്രസ് എം.പി തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ കോണ്‍ഗ്രസ് എം.പി കോണ്‍ഗ്രസില്‍ ചേര്‍ന്നു. മാല്‍ഡ ഉത്തര്‍ നിയോജക മണ്ഡലത്തില്‍നിന്നുള്ള എം.പി മൗസം ബേനസീര്‍ നൂര്‍ ആണ് കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നല്‍കി മറുകണ്ടം ചാടിയത്.

നൂര്‍ തൃണമൂല്‍ അംഗത്വം സ്വീകരിച്ചത് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ സാന്നിധ്യത്തിലാണ് . ബി ജെ പിയെ നേരിടാനായി മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് മൗസം നൂര്‍ പറഞ്ഞു.

ജനങ്ങള്‍ക്ക് മമതയെ ഇഷ്ടമാണ് രാജ്യത്തെ ജനങ്ങളുടെ പ്രശ്നങ്ങള്‍ ഗൗരവമായി കാണുന്നത് മമതയാണ്. ബംഗാളിലെ ജനങ്ങളുമായി ചേര്‍ന്ന് സംസ്ഥാനത്തിന്റെ വികസനത്തിനായി അവര്‍ പരിശ്രമിക്കുന്നുവെന്നും നൂര്‍ പറഞ്ഞു.

അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എബിഎ ഘാനി ഖാന്‍ ചൗധരിയുടെ അനന്തരവളാണ് നൂര്‍. ലോക്സഭാ തിരഞ്ഞെടുപ്പില്‍ അവര്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് നേതാക്കളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.

Top