യോഗ ദിനത്തിലെ രാഹുലിന്റെ ട്വീറ്റ് വിവാദത്തില്‍; സൈന്യത്തെ അധിക്ഷേപിച്ചെന്ന് ബിജെപി

ന്യൂഡല്‍ഹി: ‘പുതിയ ഇന്ത്യ’ എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുദ്രാവാക്യത്തെ പരിഹസിച്ച രാഹുല്‍ഗാന്ധി വിവാദത്തില്‍. സൈന്യത്തിന്റെ ഡോഗ് സ്‌ക്വാഡ് യോഗ ചെയ്യുന്നതിന്റെ ചിത്രം ‘ന്യൂ ഇന്ത്യ’യെന്ന തലക്കെട്ടോടെ ട്വീറ്റ് ചെയ്താണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ പുലിവാല് പിടിച്ചത്.


സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാഹുലിനെതിരെ രംഗത്തെത്തി. യോഗ ദിനത്തെയും സൈന്യത്തെയും കോണ്‍ഗ്രസ് അധിക്ഷേപിച്ചുവെന്ന് അമിത് ഷാ പറഞ്ഞു. ബി.ജെ.പി എം.പിമാരായ പരേഷ് റാവല്‍, തേജസ്വി സൂര്യ എന്നിവരും രാഹുലിനെതിരെ കടുത്ത പരാമര്‍ശങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. ധീര സൈനികരെയും സൈന്യത്തിന്റെ ഡോഗ് സ്‌ക്വാഡിനെയും രാജ്യത്തിന്റെ യോഗ പാരമ്പര്യത്തെയുമാണ് രാഹുല്‍ അധിക്ഷേപിച്ചതെന്ന് തേജസ്വി സൂര്യ എം.പി ആരോപിച്ചു. യുവാക്കളായ പ്രവര്‍ത്തകര്‍ ഇനിയും കോണ്‍ഗ്രസില്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് ഇത്തരത്തിലുള്ള ഒരു നേതാവിനെ അംഗീകരിക്കേണ്ടി വരുന്നത് ദുഃഖകരമാണെന്നും അദ്ദേഹം പരിഹസിച്ചു.

Top