കര്‍ണാടകയിലേക്ക് പോന്നത് ബിജെപിയെ പേടിച്ചെന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍

ബംഗളൂരു: ബിജെപിയെ പേടിച്ചാണ് കര്‍ണാടകയിലേക്ക് പോന്നതെന്ന് ഗുജറാത്തിലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍.

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വിജയമുറപ്പിക്കാന്‍ ബിജെപി സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് ഭയപ്പെടുത്തുകയാണെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് ബംഗളൂരുവിലേക്ക് വന്നതെന്നും എംഎല്‍എമാര്‍ പറഞ്ഞു.

ബിജെപി 22 എംഎല്‍എമാരെയാണ് വലയിലാക്കാന്‍ ശ്രമിച്ചത്. ഇതിനായി 1,500 കോടി രൂപയാണ് വാഗ്ദാനം ചെയ്തത്. എന്നാല്‍ ഇവര്‍ വഴിപ്പെട്ടില്ലെന്നും ബംഗളൂരുവിലെ റിസോര്‍ട്ടില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ എംഎല്‍എമാര്‍ പറഞ്ഞു. റിസോര്‍ട്ടില്‍ കോണ്‍ഗ്രസിന്റെ 44 എംഎല്‍എമാരാണുള്ളത്.

Top