കോണ്‍ഗ്രസ്സ് എം.എല്‍.എ എന്‍.എ ഹാരിസിന് സ്‌ഫോടനത്തില്‍ പരിക്ക്

ബെംഗളൂരു : കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും എം.എല്‍.എയുമായ എന്‍.എ ഹാരിസിന് സ്‌ഫോടനത്തില്‍ പരിക്ക്.ശാന്തിനഗറില്‍ എംജിആറിന്റെ ജന്മദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ പങ്കെടുക്കവ ഒരു അജ്ഞാത വസ്തു പൊട്ടിത്തെറിക്കുകയായിരുന്നു.

എം.എ.എയ്ക്ക് ഒപ്പമുണ്ടായിരുന്ന അഞ്ചു പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. കാലിനു പരിക്കേറ്റ എന്‍.എ ഹാരിസിനെ സെന്റ് ഫിലോമിന ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല

തീവ്രത കുറഞ്ഞ സ്ഫോടനമാണ് നടന്നതെന്ന് പോലീസ് വ്യക്തമാക്കി.പിതാവിനെതിരെ നടന്നത് ആസൂത്രിത നീക്കമെന്ന് മകന്‍ മുഹമ്മദ് നാലപ്പാട്ട് ആരോപിച്ചു.

Top