മോദിയുടെ മഹാരാഷ്ട്ര സന്ദര്‍ശനം അടിയന്തരാവസ്ഥയ്ക്ക് തുല്യം: വിമര്‍ശനവുമായ് കോണ്‍ഗ്രസ് എം.എല്‍.എ

മുംബൈ; മഹാരാഷ്ട്രയിലേക്കുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം അടിയന്തരാവസ്ഥയ്ക്ക് തുല്യമാണെന്ന വിമര്‍ശനവുമായ് കോണ്‍ഗ്രസ് എം.എല്‍.എ. മഹാരാഷ്ട്രയിലെ സൊലപൂരിലേക്ക് മോദി എത്തുന്നതിന്റെ ഭാഗമായി കേബിള്‍ ടി.വി കണക്ഷന്‍ അടച്ച് പൂട്ടുന്നതടക്കമുള്ള നടപടികള്‍ നടന്നു, ഇതിനെതിരെയാണ് കോണ്‍ഗ്രസ്സ് എംഎല്‍എ പ്രണീതി ഷിന്‍ഡെ വിമര്‍ശമനം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്.

‘കേബിള്‍ ടി.വി നാളെ പ്രവൃത്തിപ്പിക്കില്ലെന്ന് പത്രത്തില്‍ വാര്‍ത്ത വന്നിരുന്നു. മോദി സൊലാപൂരില്‍ സന്ദര്‍ശനം നടത്തുന്നതില്‍ ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നത് ജനാധിപത്യത്തെ കൊലപ്പെടുത്തുന്നതിന് തുല്യമാണെന്നും ഇതില്‍ ഞാന്‍ വിയോജിക്കുന്നുവെന്നും പ്രണീതി വ്യക്തമാക്കി.

സൊലാപൂരിലെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് മൂന്ന് തവണയാണ് സുരക്ഷാ കാരണങ്ങളെ ചൊല്ലി റൂട്ട് മാറ്റിയത്. ലോക്‌സഭാ സമ്മേളനത്തെ തുടര്‍ന്നായിരുന്നു ഇത്. വികസന പദ്ധതികള്‍ക്ക് തുടക്കമിടാനാണ് മോദി സൊലാപൂര്‍ സന്ദര്‍ശിക്കുന്നത്. ‘പ്രധാന്‍മന്ത്രി ആവാസ് യോജന’യുടെ ഭാഗമായി 30,000 വീടുകള്‍ക്ക് മോദി തറക്കല്ലിടും.

Top