സംഘടനാ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും; കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരുടെ യോഗം ഇന്ന്

soniya gandhi

ന്യൂഡല്‍ഹി: പുനഃസംഘടന അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് വൈകിട്ട് ഡല്‍ഹിയിലെ എ ഐ സി സി ആസ്ഥാനത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരുടെ യോഗം ചേരും. ചര്‍ച്ചയില്‍ ഹരിയാന-മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഫലങ്ങളും കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുഫലങ്ങളും ചര്‍ച്ചയാവും.

കാര്‍ഷിക പ്രശ്‌നങ്ങള്‍, സാമ്പത്തിക മാന്ദ്യം, തൊഴിലില്ലായ്മ എന്നിവ ഉയര്‍ത്തി കേന്ദ്രസര്‍ക്കാറിനെതിരെ നവംബര്‍ 5 മുതല്‍ 15 വരെ നടക്കുന്ന രാജ്യവ്യാപക പ്രതിഷേധത്തിന്റെ മുന്നൊരുക്കങ്ങളും യോഗം വിലയിരുത്തും.

എല്ലാ പ്രതിപക്ഷ പാര്‍ട്ടികളെയും കൂട്ടി യോജിപ്പിച്ച് കൂടുതല്‍ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ് ലക്ഷ്യം. പ്രതിഷേധത്തിന്റെ ഭാഗമായി ഡല്‍ഹിയില്‍ വലിയ റാലിയും കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നുണ്ട്.

Top