മന്‍മോഹന്‍ സിംഗ് രാജ്യസഭയിലേക്ക് മത്സരിക്കാന്‍ ഒരുങ്ങുന്നു…

ന്യൂഡൽഹി: രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം മുൻ പ്രധാനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ മൻമോഹൻ സിംഗ് രാജ്യസഭയിലേക്ക് മത്സരിക്കാൻ ഒരുങ്ങുന്നു.

കഴിഞ്ഞ ജൂൺ മാസത്തിൽ മൻമോഹൻ സിംഗിന്റെ രാജ്യസഭാ കാലാവധി അവസാനിച്ചിരുന്നു. തമിഴ്‌നാട്ടിൽ നിന്ന് മൻമോഹൻ സിംഗിനെ രാജ്യസഭയിലെത്തിക്കണമെന്ന ആവശ്യമുയർന്നിരുന്നുവെങ്കിലും ഫലം കണ്ടില്ല. ഇപ്പോൾ രാജസ്ഥാനിൽ നിന്ന് മൻമോഹൻ സിംഗിനെ രാജ്യസഭയിലെത്തിക്കാനുള്ള നീക്കത്തിലാണ് കോൺഗ്രസ്.

ആഗസ്റ്റ് 13നായിരിക്കും അദ്ദേഹം നാമനിർദേശ പത്രിക സമർപ്പിക്കക. തെരഞ്ഞെടുപ്പ് 26 നാണ് നടക്കുക. ഫലവും അന്ന് തന്നെ പുറത്തെത്തും. ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന മദൻലാൽ സെയ്നിയുടെ നിര്യാണത്തെതുടർന്നാണ് രാജസ്ഥാനിൽ സീറ്റ് ഒഴിവ് വന്നത്.

Top