രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ; ആശങ്ക പ്രകടിപ്പിച്ച് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ നില നില്‍ക്കുന്നുവെന്ന് കോണ്‍ഗ്രസ്. പാര്‍ട്ടി വക്താവ് മനീഷ് തിവാരിയാണ് വാര്‍ത്തസമ്മേളനത്തില്‍ ആശങ്ക പങ്കുവെച്ചിരിക്കുന്നത്.

ഇന്ത്യയില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നില നില്‍ക്കുന്നതെന്നും ഇതു മൂലം ഏകദേശം മൂന്ന് കോടി ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

മാരുതി കാറുകളുടെ ഉല്‍പാദനം 25 ശതമാനം വെട്ടിച്ചുരുക്കി. രാജ്യത്തെ ഉപഭോഗം വലിയ രീതിയില്‍ കുറയുകയാണ്. ഇത് ഇന്ത്യയുടെ ജി.ഡി.പി വളര്‍ച്ചയെ പ്രതികൂലമായി തന്നെ ബാധിക്കും. ഇക്കാരണത്താല്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 5.7 ശതമാനമായി കുറഞ്ഞു, മനീഷ് തിവാരി വ്യക്തമാക്കി.

Top