മണിശങ്കര്‍ അയ്യരെ കോണ്‍ഗ്രസില്‍ നിന്നു പുറത്താക്കിയ നടപടി പിന്‍വലിച്ചു

manisankar

ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ മണിശങ്കര്‍ അയ്യരെ കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്നു പുറത്താക്കിയ നടപടി പിന്‍വലിച്ചു.

എഐസിസിയുടെ കേന്ദ്ര അച്ചടക്കക്ക സമിതി നല്‍കിയ ശുപാര്‍ശ പ്രകാരം മണിശങ്കര്‍ അയ്യര്‍ക്കെതിരായ നടപടി പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പിന്‍വലിക്കുകയായിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ നീചന്‍ എന്ന് വിളിച്ചതിനാണ് കഴിഞ്ഞ ഡിസംബറില്‍ അദ്ദേഹത്തെ പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്. ഗുജറാത്ത് അസംബ്ലി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദിയെ നീച് ആദ്മി എന്ന് വിശേഷിപ്പിച്ച അയ്യരുടെ നടപടിയെ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും വിമര്‍ശിച്ചിരുന്നു.

അയ്യര്‍ പ്രധാനമന്ത്രിയോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തിരുന്നു.

തുടര്‍ന്ന് മണിശങ്കര്‍ അയ്യര്‍ ഖേദം പ്രകടിപ്പിച്ചെങ്കിലും അതില്‍ തൃപ്തരാകാത്ത പാര്‍ട്ടി നേതൃത്വം അദ്ദേഹത്തിന് കാരണം കാണിക്കല്‍ നോട്ടീസ് അയക്കുകയും പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നു ഡിസംബര്‍ ഏഴിനു പുറത്താക്കുകയുമായിരുന്നു.

Top