രാജസ്ഥാൻ നഗരസഭകളിൽ മുന്നേറ്റം നടത്തി കോൺഗ്രസ്‌

യ്പുർ : രാജസ്ഥാനിൽ നഗരസഭകളിലേക്കു നടന്ന രണ്ടാംഘട്ട തിരഞ്ഞെടുപ്പിലും കോൺഗ്രസിനു മുന്നേറ്റം. ആകെ തിരഞ്ഞെടുപ്പു നടന്ന 3095 വാർഡുകളിൽ 1197 ഇടങ്ങളിൽ കോൺഗ്രസ് സ്ഥാനാർഥികൾ വിജയിച്ചു. ബിജെപി 1140 സീറ്റുകളിൽ ജയിച്ചപ്പോൾ എൻസിപി 46, ആർഎൽപി 13, സിപിഎം മൂന്ന്, ബിഎസ്പി ഒന്ന് വീതം സീറ്റുകളിൽ ജയം കണ്ടു.

634 സ്വതന്ത്ര സ്ഥാനാർഥികളും വിജയികളായി. അന്നു തിരഞ്ഞെടുക്കപ്പെട്ട 45 നഗരസഭകളിൽ 33 ഇടങ്ങളിൽ ചെയർപഴ്സൻ സ്ഥാനം നേടാൻ പാർട്ടിക്കായി. 10 ഇടങ്ങളിൽ ബിജെപി ഭരണം പിടിച്ചപ്പോൾ രണ്ടിടങ്ങളിൽ സ്വതന്ത്രർ അധ്യക്ഷസ്ഥാനത്തെത്തി. വോട്ടെണ്ണൽ നടന്ന സ്ഥലങ്ങളിൽ ഏഴിനാണ് അധ്യക്ഷരെ തിരഞ്ഞെടുക്കുന്നത്.

Top