ലോക്‌സഭ തിരഞ്ഞെടുപ്പിന് തുടക്കം കുറിച്ച് കോണ്‍ഗ്രസിന്റെ മഹാറാലി ഇന്ന് നാഗ്പൂരില്‍

നാഗ്പൂര്‍: ലോക്‌സഭ തിരഞ്ഞെടുപ്പിന് തുടക്കം കുറിച്ച് കോണ്‍ഗ്രസിന്റെ മഹാറാലി ഇന്ന് നാഗ്പൂരില്‍. 139 -ാം സ്ഥാപക ദിനത്തില്‍ നടക്കുന്ന റാലിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കും. ‘ഞങ്ങള്‍ തയ്യാറാണ്’ എന്നതാണ് റാലിയുടെ മുദ്രാവാക്യം.

കോണ്‍ഗ്രസ് – എന്‍സിപി- ശിവസേന ഉദ്ദവ് പക്ഷം ഒരുമിച്ച് മത്സരിക്കുന്ന മഹാരാഷ്ട്രയില്‍ പാര്‍ട്ടി ശക്തി പ്രകടനം കൂടി റാലി കൊണ്ട് കോണ്‍ഗ്രസ് ലക്ഷ്യം വെക്കുന്നു. രാവിലെ ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് പതാക ഉയര്‍ത്തിയ ശേഷമാണ് നേതാക്കള്‍ നാഗ്പൂരിലേക്ക് പോവുക.

ആര്‍എസ്എസിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന നാഗ്പൂരില്‍ നടക്കുന്ന യാത്രയ്ക്ക് രാഷ്ട്രീയ പ്രധാന്യം ഏറെയാണ്. ഹിന്ദി ഹൃദയ ഭൂമിയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഏറ്റ പരാജയത്തില്‍ നിന്ന് പ്രവര്‍ത്തകരെ ഉത്തേജിപ്പിക്കുക എന്ന ലക്ഷ്യം കൂടി റാലിക്കുണ്ട്.

Top