‘ഷമ്മി തന്നെയാടാ ഹീറോ’; കോണ്‍ഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുത്തതിന് പിന്നാലെ ഹൈബി ഈഡന്റെ കുറിപ്പ്

കൊച്ചി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും ശശി തരൂരിന് ലഭിച്ച പിന്തുണ കോൺഗ്രസ് ക്യാമ്പുകളെ അമ്പരപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ ശശി തരൂരിന് 1072 വോട്ടുകൾ ലഭിത്തതിൽ ആഹ്ളാദം പങ്കിട്ട് ഹൈബി ഈഡൻ എംപി. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നതിനെ എതിർത്ത് കേരളത്തിലെ പ്രമുഖ നേതാക്കളെല്ലാം രംഗത്തെത്തിയപ്പോൾ തരൂരിനെ പിന്തുണച്ച് പരസ്യമായി മുന്നോട്ടു വന്ന യുവനേതാവാണ് ഹൈബി. ‘ഷമ്മി തന്നെയാടാ ഹീറോ..’ എന്നാണ് ബൈഹി തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഫേസ്ബുക്കിൽ കുറിച്ചത്.

വലിയ എതിർപ്പുയർന്നിട്ടും തരൂർ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ 12 ശതമാനം വോട്ടുകൾ നേടി. 89 ശതമാനം വോട്ടുകളാണ് മല്ലികാർജുൻ ഖ‍‍ർഗേ സ്വന്തമാക്കിയത്. ഖർഗെയ്ക്ക് 7897 വോട്ട് ലഭിച്ചു. 9385 വോട്ടുകളാണ് ആകെ പോൾ ചെയ്തത്. ഇതിൽ 416 വോട്ടുകൾ അസാധുവായി. എന്തായാലും വെറുമൊരു നടപടി മാത്രമാകേണ്ട അധ്യക്ഷ തെരഞ്ഞെടുപ്പിനെ സജീവമാക്കിയത് തരൂർ ഉയർത്തിയ ശക്തമായ വെല്ലുവിളിയാണ്. അധ്യക്ഷ തെരഞ്ഞെടുപ്പോടെ ചരിത്രത്തിൽ ഇടം നേടിയ തരൂരിനെ കൂടി ഉൾക്കൊണ്ട് മുൻപോട്ട് പോകാനാകും ഇനി ഗാന്ധി കുടുംബത്തിൻറെ ശ്രമം.

Top