കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം വാചകമടിയല്ല: രമേശ് ചെന്നിത്തല

ramesh-chennithala

തിരുവനന്തപുരം: കോണ്‍ഗ്രസ് നല്‍കിയിരിക്കുന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം വാചകമടിയല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ദരിദ്രര്‍ക്ക് മാസം 12,000 രൂപ വരുമാനം ഉറപ്പാക്കുന്ന പദ്ധതി സാമ്പത്തിക വിദഗ്ധരുമായി കൂടിയാലോചിച്ച് രൂപപ്പെടുത്തിയതാണെന്നും തൊഴിലുറപ്പ് പദ്ധതി പോലെ തന്നെ ഇതും അധികാരത്തിലെത്തിയാല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഫലപ്രദമായി നടപ്പാക്കുമെന്നും ചെന്നിത്തല പറഞ്ഞു.

മോദി സര്‍ക്കാരിന്റെ വാഗ്ദാനങ്ങള്‍ തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമായിരുന്നു. വിദേശത്തു നിന്നും കള്ളപ്പണം പിടിച്ചെടുത്ത് ഓരോ ഇന്ത്യക്കാരുടെയും അക്കൗണ്ടില്‍ 15 ലക്ഷം രൂപ നിക്ഷേപിക്കുമെന്നായിരുന്നു മോദിയുടെ 2014 ലെ വാഗ്ദാനം. എന്നാല്‍ ഇതുവരെ ആരുടേയും അക്കൗണ്ടില്‍ പണം എത്തിയില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

Top