സ്‌ക്രീനിംങ് കമ്മറ്റി ചര്‍ച്ച പ്രാഥമിക ഘട്ടം മാത്രമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

Mullapally Ramachandran

തിരുവനന്തപുരം: സ്‌ക്രീനിംങ് കമ്മറ്റി ചര്‍ച്ച പ്രാഥമിക ഘട്ടം മാത്രമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത് വൈകുകയാണ്. വെള്ളിയാഴ്ചയോ ശനിയാഴ്ചയോ അന്തിമതീരുമാനം ഉണ്ടാകും. എന്നാല്‍, മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കാനില്ലെന്ന തീരുമാനത്തില്‍ ഹൈക്കമാന്‍ഡ് അതൃപ്തി രേഖപ്പെടുത്തി.

തിരുവനന്തപുരം,കോഴിക്കോട്,എറണാകുളം എന്നീ സിറ്റിംഗ് സീറ്റുകളിലൊഴിച്ച് മറ്റിടങ്ങളിലൊന്നും സ്ഥാനാര്‍ത്ഥിയാരാകും എന്നതില്‍ വ്യക്തത ആയിട്ടില്ല. ആലപ്പുഴയില്‍ കെ.സി വേണുഗോപാല്‍ പിന്മാറിയതിനാല്‍ ശക്തനായ ഒരു സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുക എന്ന കടമ്പയുണ്ട്. പത്തനംതിട്ടയില്‍ ആന്റോ ആന്റണി തുടരുമോ എന്നതില്‍ ഇന്ന് ധാരണയാകും. ഇടുക്കിയില്‍ ഉമ്മന്‍ ചാണ്ടിയുടെ പേരുയര്‍ന്നിട്ടുണ്ട്. സിറ്റിംഗ് എം.എല്‍.എ ആയതിനാല്‍ മത്സരിക്കാന്‍ ഹൈക്കമാന്‍ഡിന്റെ അനുമതി വേണം.

അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ പടക്കുതിരകള്‍ ഉണ്ടാകുമെന്നാണ് ഇന്നലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. ജയസാധ്യതയാണ് ഓരോ മണ്ഡലത്തിലും പരിഗണിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

Top