രാജസ്ഥാനില്‍ കോൺഗ്രസ് നിയമസഭാകക്ഷി യോഗം ഇന്ന്

ഡൽഹി: അശോക് ഗെഹ്ലോട്ടിന്റെ സ്ഥാനാവരോഹണം മുതൽ രാജസ്ഥാന മുഖ്യമന്ത്രി സ്ഥാനം വരെ ഇന്ന് അറിയാം. ഗെഹ്ലോട്ട് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നതോടെ രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനമൊഴിയുമോ എന്ന ചര്‍ച്ചകൾ സജീവമായിരുന്നു. ഒപ്പം ഗെഹ്ലോട്ടിന്റ പാര്‍ട്ടിയിലെ തന്നെ എതിരാളിയായി കണക്കാക്കുന്ന സച്ചിൻ പൈലറ്റ് മുഖ്യമന്ത്രിയാകുമോ എന്ന ചോദ്യവും ഉയര്‍ന്നിരുന്നു. എല്ലാ ചോദ്യങ്ങൾക്കമുള്ള മറുപടി ഇന്ന് വൈകീട്ടോടെ ഗെഹ്ലോട്ടിന്റെ വസതിയിൽ ചേരുന്ന യോഗത്തിൽ ലഭിക്കുമെന്നാണ് വിലയിരുത്തുന്നത്.

ഇന്നലെ രാത്രിയോടെയാണ് കോൺഗ്രസ് നിയമസഭാകക്ഷി യോഗം വിളിച്ചത്. ഇന്ന് വൈകീട്ട് ഏഴ് മണിയോടെയാകും യോഗം ആരംഭിക്കുക. ഹൈക്കമാൻഡ് പ്രതിനിധികളായി മല്ലികാർജുൻ ഖാർഗെയും അജയ് മാക്കനുമടക്കമുള്ള നേതാക്കൾ യോഗത്തിൽ പങ്കെടുക്കുന്നതിനാൽ തന്നെ നിർണായക തീരുമാനമുണ്ടാകുമെന്നാണ് വ്യക്തമാകുന്നത്.

ഈ ആഴ്ചയിലെ തന്നെ രണ്ടാമത്തെ നമിയമസഭാ കക്ഷി യോഗമാണ് ഇന്ന് നടക്കാനിരിക്കുന്നത്. സെപ്റ്റംബര്‍ 20ന് യോഗം ചേര്‍ന്നിരുന്നു.

Top