ഇ ഡി ഓഫീസിന് മുൻപിൽ പ്രതിഷേധിച്ച കോൺഗ്രസ് നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു

ഡല്‍ഹി: നാഷണള്‍ ഹെറള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) ചോദ്യംചെയ്യുന്ന പശ്ചാത്തലത്തില്‍ തലസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കി. പ്രതിഷേധിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ പി. ചിദംബരം, ജയ്‌റാം രമേശ്, അശോക് ഗഹ്ലോത്ത്, സച്ചിന്‍ പൈലറ്റ്, ശശി തരൂര്‍ തുടങ്ങിയവരെ പോലീസ് കസ്റ്റഡിയിലെടുത്തു.

പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. സോണിയ ഗാന്ധിക്ക് പിന്തുണയര്‍പ്പിച്ച് പാര്‍ട്ടി ആസ്ഥാനത്ത് പ്രതിഷേധിച്ച കോണ്‍ഗ്രസ് എംപിമാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയതായി കോണ്‍ഗ്രസ് വക്താവ് ജയ്‌റാം രമേശ് ട്വീറ്റ് ചെയ്തു.

തങ്ങളെ അജ്ഞാതമായ സ്ഥലത്തേക്ക് പോലീസ് കൊണ്ടുപോകുകയാണെന്ന് പോലീസ് വാഹനത്തില്‍ വെച്ച് പങ്കെുവെച്ച വീഡിയോയില്‍ ശശി തരൂര്‍ പറഞ്ഞു. മറ്റു രണ്ടു ബസുകളില്‍ കോണ്‍ഗ്രസ് എംപിമാരെ അറസ്റ്റ് ചെയ്ത് നീക്കി. സര്‍ക്കാര്‍ ഔദ്യോഗിക സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുകയാണ്. ഇത്തരത്തില്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതില്‍ വലിയ നിരാശയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Top