ഹൈക്കമാന്‍ഡ് തീരുമാനം കോണ്‍ഗ്രസ് നേതാക്കള്‍ അനുസരിക്കണം; രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഡിസിസി അധ്യക്ഷ പട്ടിക സംബന്ധിച്ച ഹൈക്കമാന്‍ഡ് തീരുമാനം കോണ്‍ഗ്രസ് നേതാക്കള്‍ അനുസരിക്കണമെന്ന് രാഹുല്‍ ഗാന്ധി. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, കെ സുധാകരന്‍, വി ഡി സതീശന്‍ എന്നിവരുമായി രാഹുല്‍ ഗാന്ധി സംസാരിച്ചു.

സംഘടനാ കാര്യങ്ങള്‍ പരിഗണിക്കുക കെ സുധാകരന്റെയും വി ഡി സതീശന്റെയും നിലപാടാണെന്നും ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഉമ്മന്‍ ചാണ്ടിക്കും ചെന്നിത്തലക്കും മുതിര്‍ന്ന നേതാക്കള്‍ എന്ന പരിഗണനയുണ്ടാകുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

 

Top